
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സീരിയല്‍ അഭിനേതാക്കള്‍. കസ്തൂരിമാന്‍ എന്ന സീരിയലിലെ നായികാ കഥാപാത്രമായ കാവ്യ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്. കാവ്യയെ അവതരിപ്പിക്കുന്ന യുവനടി റബേക്ക സന്തോഷ് വിവാഹിതയാകുന്നുവെന്നു റിപ്പോര്‍ട്ട്.
റിമി ടോമി അവതാരകയായി എത്തുന്ന ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയ റബേക്ക തനിക്ക് പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞു. എന്നാല്‍ തന്റെ കാമുകന്‍ ആരാണെന്ന് റബേക്ക വെളിപ്പെടുത്തിയില്ല. പരിപാടിക്കിടെ പറഞ്ഞില്ലെങ്കിലും തന്റെ പ്രണയം നേരത്തേ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ഭാവി വരന്‍. ‘ഒഫിഷ്യലി കമ്മിറ്റഡ്’ എന്ന കുറിപ്പോടെ റബേക്ക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
Post Your Comments