യുവനടിയും സംവിധായികയും നിര്‍മ്മാതാവുമായ സൗന്ദര്യ രജനി കാന്ത് വിവാഹിതയാകുന്നു. നടന് രജനികാന്തിന്റെ മകളാണ് സൗന്ദര്യ. താര പുത്രിയുടെ വിവാഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അമ്മ ലത രജനികാന്ത്. ഫെബ്രുവരി 10,12 ദിവസങ്ങളിലായാണ് സൗന്ദര്യയുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ദിനങ്ങളില്‍ പോയസ് ഗാര്‍ഡനിലെ തങ്ങളുടെ വസതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് രജനികാന്തിന്റെ ഭാര്യ. തെയ്നാംപേട്ട് പോലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഐ.പികള്‍ അടക്കം നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും സൂചന
വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച യുവ നടന് വിശാഖന് വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്.
Post Your Comments