GeneralLatest NewsMollywood

ആ ജോലി വളരെ ഭംഗിയായി സുപ്രിയ ഏറ്റെടുത്തു; പൃഥ്വിരാജിന്റെ ഭാര്യയെക്കുറിച്ച് മല്ലിക

സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ്. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും നിര്‍മ്മാണത്തിലും കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിടുകയാണ് താരം. ഈ അവസരത്തില്‍ പൃഥ്വിയ്ക്ക് പിന്തുണ നല്‍കി ഒപ്പമുള്ള ഭാര്യ സുപ്രിയയെ പ്രശംസിച്ചു അമ്മ മല്ലിക സുകുമാരന്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് നയന്‍. ചിത്രത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നതിനൊപ്പം ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ 75 ശതമാനവും പങ്ക് സുപ്രിയയാണ് വഹിച്ചതെന്ന് മല്ലിക പറയുന്നു. ”ആ ജോലി വളരെ ഭംഗിയായി എന്റെ മോള് ഏറ്റെടുത്തു. എനിക്ക് തോന്നുന്നില്ല ഈ പ്രൊഡക്ഷന്‍ എന്നൊക്കെ പറയുന്നത്. അതിന്റെ ഒരു 50 ശതമാനത്തിലേറെ അധ്വാനം അന്‍പതായിരിക്കില്ല ഒരു എഴുപത്തിയഞ്ച് എന്നൊക്കെ പറയാം അധ്വാനം സുപ്രിയയുടേതാണ്. പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എനിക്ക് എന്റെ ജീവിതത്തിലുണ്ടായ സന്നിഗ്‌ദ ഘട്ടങ്ങളില്‍ കാണിച്ച ഒരു മനോബലമാണ്. ഞാന്‍ എന്റെ മക്കളിലേക്ക് നിര്‍ബന്ധപൂര്‍വം അത് തിരികി കയറ്റാന്‍ ശ്രമിച്ചിട്ടില്ല.”- മല്ലിക

shortlink

Related Articles

Post Your Comments


Back to top button