GeneralLatest NewsMollywoodNEWS

ഫെഫ്ക നിര്‍മ്മാതാവിനൊപ്പം; മമ്മൂട്ടിയുടെ സമവായ ചര്‍ച്ചയും പരാജയപ്പെട്ടു

മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ സജീവ്‌ പിള്ള ഒരുക്കുമെന്നു പ്രഖ്യാപിച്ച ചരിത്ര ചിത്രമാണ് മാമാങ്കം. എന്നാല്‍ ചിത്രത്തില്‍ നിന്നുംസംവിധായകന്‍ പുറത്തായിരിക്കുകയാണ്. സജീവിന് പണി അറിയില്ലെന്നും പറഞ്ഞു നിര്‍മ്മാതാവ് സംവിധായകനെ പുറത്താക്കി. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ മമ്മൂട്ടി നടത്തിയ സമവായ ചര്‍ച്ചയും പരാജപ്പെട്ടുവെന്നു സജീവ്‌ പറയുന്നു.

‘സിനിമ തുടങ്ങിയപ്പോൾ മമ്മൂട്ടി വലിയ ഊർജം നൽകിയിരുന്നു. അദ്ദേഹം നിർമാതാവിനെ വിളിച്ച് സമവായചർച്ച നടത്തി. അതൊന്നും നിർമാതാവ് അംഗീകരിച്ചില്ല. ഫെഫ്കയുടെ നേതൃത്വം ഇടപെട്ടെങ്കിലും അവർ നിർമാതാവിനെ സഹായിക്കുകയാണ് ചെയ്തത്. മിനിമം തൊഴിൽമര്യാദ ഫെഫ്ക പാലിച്ചില്ല. സംവിധായകനെ മാറ്റാനുള്ള അവകാശം നിർമാതാവിനുണ്ടെന്നാണ് അവർ വാദിക്കുന്നത്.’- സജീവ്‌ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button