വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബൈജു. സിനിമയില്‍ നിന്നും നേരിട്ട വേദനകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. പല സ്ഥലങ്ങളിലും താന്‍ കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ടെന്നു ബൈജു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
” ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്ബോള്‍ അതിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളില്‍പ്പോലും. പേരെഴുതി കാണിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര്. ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. വളരെ പുച്ഛത്തോടെയാണ് ഞാന്‍ ഇപ്പോള്‍ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്പോള്‍ അതിനു പകരം കൊടുക്കാന്‍ എനിക്കറിയാം. ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയില്‍ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.” – ബൈജു പറഞ്ഞു
Post Your Comments