ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് കേരളം മാറുകയാണ്. സൂപ്പര്‍ താരങ്ങളും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രചാരണം. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നടന്‍ മമ്മൂട്ടി.
ബിജെപി സ്ഥാനാര്‍ഥിയായി മോഹന്‍ലാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിക്കാത്ത പ്രചാരണങ്ങള്‍ നടക്കുമ്പോഴാണ് മമ്മൂട്ടിയുടെയും രാഷ്ട്രീയ പ്രവേശനം ചര്ച്ചയാകുന്നത്. 38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം?- മമ്മൂട്ടി ചോദിക്കുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് യാത്ര. ഇതിന്റെ പ്രചരണവുമായി ബന്ധപ്പെട്ടു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇത് വ്യക്തമാക്കിയത്.
ഫെബ്രുവരി 8 ന് പുറത്തിറങ്ങുന്ന യാത്ര, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സുഹാസിനി മണിരത്‌നം, ജഗപതി ബാബു, റാവു രമേഷ്, അനസൂയ തുടങ്ങിയ താരങ്ങള്‍ വേഷമിടുന്നു.
Post Your Comments