
വസ്ത്രം കുറച്ചു ധരിച്ചാല്‍ അവസരം ലഭിക്കുമെന്നാണ് നടിമാരുടെ ധാരണയെന്നു വിമര്‍ശനവുമായി ഗായകന് എസ് പി ബാലസുബ്രഹ്മണ്യം. പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു ശരീര പ്രദര്‍ശനം നടത്തുന്ന യുവനടിമാരുടെ വിശ്വാസം സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് തെലുങ്ക് നടിമാര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെയാണ് വിമര്‍ശം. സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ടാകാം പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നത്. തെലുങ്ക് സംസ്കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments