BollywoodGeneralLatest News

ശ്രദ്ധയില്ലാത്ത അമ്മയെന്നു വിമര്‍ശനം; നടിയുടെ മറുപടി വിവാദത്തില്‍

താരങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പാപ്പരാസികളുടെ ക്യാമറാ കണ്ണുകള്‍ താരങ്ങളെ പിന്തുടരാറുമുണ്ട്. സമൂഹമാധ്യമത്തിൽ നടി കരീന പലപ്പോഴും വിമര്‍ശനത്തിനു ഇരയാകുന്നത് മകനെ നോക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലാണ്. മകനെ നോക്കാൻ വേലക്കാരിയെവെച്ചതുൾപ്പടെയുള്ളതിനെ പലരും പരിഹസിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഒരു ടിവിഷോയിൽ തന്നെ ക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കരീന. സെയ്ഫ് അലിഖാന്റെ സഹോദരി സോഹഅലിഖാനും പങ്കെടുത്ത ഷോയിലാണ് ഏറ്റവുമധികം ആലോസരമുണ്ടാക്കിയ കമന്റിനെക്കുറിച്ച് തുറന്നു പറയുന്നു, തന്നെ ശ്രദ്ധയില്ലാത്ത അമ്മയെന്ന് കളിയാക്കുന്നതാണ് ഏറെ അസഹനീയമായി തോന്നിയതെന്ന് കരീന പറഞ്ഞു.

തൈമൂറിനൊപ്പം ഒരു പ്രൈവെറ്റ് ജെറ്റിൽ കയറാൻ പോകുന്ന ചിത്രത്തിന് താഴെ, മകനെ ആയെ ഏൽപ്പിക്കാൻ നാണമില്ലേ? നിങ്ങളിത്ര അശ്രദ്ധയുള്ള അമ്മയാണോയെന്ന് ചോദിച്ചത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്ന് കരീന തുറന്നുപറഞ്ഞു. ‘എന്റെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാതെ എന്നെ വിധിക്കാൻ നിൽക്കുന്ന നിങ്ങൾക്ക് നേരെ എന്റെ മനസിൽ നടുവിരൽ ഉയർത്തിയെന്നാണ് താൻ നൽകിയ മറുപടി’ യെന്നും മറയില്ലാതെ കരീന കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button