സിനിമയില്‍ മാത്രമല്ല ചിത്രീകരണത്തിന്റെ ഇടവേളകളിലും തമാശകള്‍ പറയാന്‍ ജഗതി ശ്രീകുമാര്‍ എന്ന നടന് ഒരു പ്രത്യേക കഴിവുണ്ട്, മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തി പറഞ്ഞ ഒരു ഡയലോഗ് മറ്റൊരു മലയാള സിനിമയുടെ തന്നെ ഭാഗമാകുകയും പ്രേക്ഷകര്‍ അത് ഏറ്റുപറയുകയും ചെയ്തതാണ്. ‘ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് പാട്ട് പാടി ഷൈന്‍ ചെയ്യാന്‍ ശ്രമിച്ച സുധീഷിനാണ് ജഗതിയുടെ വക നല്ല കിടിലന്‍ പണി കിട്ടിയതും.ആ ഡയലോഗ് പിന്നെ ഹിറ്റ് ചിത്രമായ കല്യാണ രാമനിലേക്ക് കടംകൊണ്ടതും.
ചിത്രീകരണത്തിന്റെ ഇടവേളയ്ക്കിടെ നടന്‍ സുധീഷ് പ്രവീണയ്ക്ക് മുന്നില്‍ ഗാനം ആലപിച്ച് ഷൈന്‍ ചെയ്തപ്പോഴായിരുന്നു പ്രവീണയുടെ കൗതുകത്തോടെയുള്ള ചോദ്യം ജഗതി കേള്‍ക്കാനിടയായത്, “സുധീഷേട്ടന്‍ പാടുമോ” എന്ന ചോദ്യത്തിന് അരികില്‍ ഇരുന്ന ജഗതി സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കി, “സുധീഷേട്ടന്‍ പാടില്ല, പക്ഷെ പാട്പെടും”, ശ്രീകൃഷ്ണ പുരത്തിലെ സെറ്റില്‍ പറഞ്ഞ ജഗതിയുടെ ഈ തമാശയാണ് പിന്നീടു ദിലീപ് ചിത്രമായ ‘കല്യാണരാമന്‍’ എന്ന സിനിമയില്‍ ഉപയോഗിച്ചത്.
ക്യാമറയ്ക്ക് പിന്നിലും അസാധ്യമായി ഹ്യൂമര്‍ പറയുന്ന ജഗതി ശ്രീകുമാര്‍ എന്ന മഹാനടന്റെ വാക്കുകള്‍ പലപ്പോഴും മലയാള സിനിമയിലെ താമാശ സീനുകള്‍ക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്, “ലവന്‍ പാടുന്നു നീ പാടുപെടും” എന്ന കല്യാണ രാമനിലെ സലിം കുമാര്‍ ഡയലോഗ് തന്നെ അതിനു ഉദാഹരണം.
Post Your Comments