മലയാള സിനിമയുടെ ചരിത്ര താളുകളില്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’ എന്ന സിനിമയ്ക്ക് വലിയ ഒരു സ്ഥാനമുണ്ട്. ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ അപൂര്‍വ്വ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യാന്‍ ഇനിയൊരു മലയാള സിനിമയ്ക്കും സാധ്യമല്ല, ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ബോക്സോഫീസ് നേട്ടത്തിലേക്ക് ഉയര്‍ന്നിട്ടും ചിത്രം എന്ന സിനിമ വലിയ പ്രയോജനം ചെയ്യാതിരുന്നത് നടി രഞ്ജിനിക്കാണ്.
ചിത്രം മലയാള സിനിമയുടെ ചരിത്രമായിട്ടും മലയാളത്തില്‍ ഒരു വര്‍ഷത്തെ ഗ്യാപ്പ് എടുത്താണ് രഞ്ജിനിക്ക് അടുത്ത സിനിമയിലേക്കുള്ള ഓഫര്‍ വന്നത്. തമിഴിലും തെലുങ്കിലും തിരക്കായിരുന്ന രഞ്ജിനി ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം അഭിനയിച്ചത് വിജി തമ്പിയുടെ ‘കാലാള്‍പ്പട’ എന്ന ചിത്രത്തിലാണ്, പിന്നീട് തുടരെ തുടരെ മലയാള സിനിമകള്‍ ലഭിച്ച രഞ്ജിനി മോളിവുഡിന്റെയും സജീവ സാന്നിധ്യമായിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ ‘സ്വാതി തിരുന്നാള്‍’ എന്ന ചിത്രത്തില്‍ സുഗന്ധവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തില്‍ തുടക്കം കുറിച്ച രഞ്ജിനി ‘ചിത്രം’ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്.
കൗതുക വാര്‍ത്തകള്‍, മുഖം, തൂവല്‍ സ്പര്‍ശം, കോട്ടയം കുഞ്ഞച്ചന്‍ എന്നിവയാണ് രഞ്ജിനിയുടെ ശ്രദ്ധേയമായ മറ്റു malayalള്‍.
Post Your Comments