സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണിസമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച് നടന് പ്രേംകുമാര്‍. കഴിഞ്ഞ മാസം ജനുവരി 30 നാണ് കോഴിക്കോട് നിന്നുമെത്തിയ ഇവര്‍ പട്ടിണിസമരം ആരംഭിച്ചത്.
ദുരിതബാധിതരായ എട്ട് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പത് പേര് നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് നടത്തിയ സമരത്തിനു ഫലമായി നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നു ആരോപിച്ചാണ് സമരം. മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്ക്കും നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങള്‍.
Post Your Comments