
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ കാന്തിനു ആരാധകര്‍ ഏറെയാണ്. അസുഖ ബാധിതനായി വിദേശത്ത് ചികിത്സയിലാണ് താരം. എന്നാല്‍ രോഗത്തിന്റെ പിടിയിൽ നിന്ന് ക്യാപ്റ്റൻ മടങ്ങി വരുന്നതായാണ് പുതിയ വാർത്ത. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ അതിനു തെളിവാണ്. ചിത്രങ്ങള്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റെടുത്തിരിക്കുകയാണ്.
വിജയകാന്തിന്റെ 29 – ആം വിവാഹവാര്‍ഷികാഘോഷത്തിനിടെ പകർത്തിയതാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ. ഭാര്യ പ്രേമലതയ്ക്കും മകന് ഷണ്മുഖ പാണ്ഡ്യനുമൊപ്പമുള്ള ഈ ചിത്രങ്ങളിൽ വളരെ സന്തോഷവാനായ, നിറ ചിരിയോടെയുള്ള ക്യാപ്റ്റനെയാണ് കാണാനാകുന്നത്.
Post Your Comments