മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ശ്രീനിവാസനും മുകേഷും. ഒരുപിടി ഹിറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരും നിര്‍മ്മാണ മേഖലയിലും പങ്കാളിയായിട്ടുണ്ട്. എന്നാല്‍ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്രീനിവാസന്‍.
കഥപറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മ്മാണ മേഖലയില്‍ ഒന്നിക്കാത്തതിനെക്കുറിച്ചു ശ്രീനിവാസന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഥപറയുമ്പോള്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാമ്പത്തിക ബുദ്ധിമുട്ടില്‍ ആയപ്പോഴാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീനിവാസന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘സിനിമാ നിര്‍മാണമെന്നത് തങ്ങളുടെ ചിന്തയിലേ ഇല്ലായിരുന്ന ഒരു സംഭവമായിരുന്നു. എന്നാല്‍ ‘കഥ പറയുമ്ബോള്‍’ എന്ന സിനിമയ്‌ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന നിര്‍മാതാവിന് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മുകേഷാണ് ഈ സിനിമ നമുക്ക് തന്നെ നിര്‍മിച്ചാലോ എന്ന് നിര്‍ദ്ദേശിച്ചത്. പക്ഷേ ആ സിനിമയ്‌ക്ക് വേണ്ടി വലിയ പൈസയൊന്നും തങ്ങള്‍ മുടക്കിയില്ല. പിന്നെ വിനീത് ശ്രീനിവാസനെ ഫ്രീയായി കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാനാണ് രണ്ടാമത്തെ സിനിമയായ തട്ടത്തിന്‍ മറയത്തിന് വേണ്ടി പണം മുടക്കിയത്. എന്നാല്‍ ബിസിനസിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാത്തതിനാല്‍ പിന്നെ സിനിമ എടുക്കാന്‍ നിന്നില്ല. പൈസയുടെ കളിയാകുമ്ബോള്‍ അത് നഷ്‌ടമാകുമോ എന്നുള്ള കാര്യത്തില്‍ ബേജാറ് കൂടും. നഷ്‌ടം സംഭവിച്ചാല്‍ അത് താങ്ങാനുള്ള ശേഷിയുണ്ടാകണം’
കടപ്പാട്: കൗമുദി
Post Your Comments