എന്‍എന്‍ പിള്ള എന്ന നാടകാചാര്യനെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഗോഡ് ഫാദര്‍ എന്ന സിനിമയിലൂടെയാണ്. അഞ്ഞൂറാന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ജനഹൃദയങ്ങളിലാണ് ആഴ്ന്നിറങ്ങിയത്, അഞ്ഞൂറാനെ പോലെയല്ലാതെ എന്‍എന്‍ പിള്ള എന്ന വ്യക്തിക്ക് മറ്റൊരു മുഖമില്ലെന്നു പ്രേക്ഷകരും വിശ്വസിച്ചു,അത്രയ്ക്ക് ആഴത്തിലാണ് സിനിമാ ആസ്വാദകരെ ആ കഥാപാത്രം സ്വാധീനിച്ചത്.
എന്നാല്‍ തന്‍റെ അച്ഛന്‍ അഞ്ഞൂറാനെപ്പോലെയായിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ വിജയ രാഘവന്‍, അഞ്ഞൂറാന്റെ യാതൊരു മാനറിസങ്ങളും ഇല്ലാത്ത വ്യക്തിയാണ് അച്ഛന്‍, പ്രേക്ഷകര്‍ അത് തന്നെയാണ് അച്ഛനെന്നു സിനിമയിലൂടെ തെറ്റിദ്ധരിച്ചതാണ്, എന്‍എന്‍ പിള്ള അഞ്ഞൂറാനെപ്പോലെ കര്‍ക്കശകാരനായിരുന്നു, ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വിജയരാഘവന്‍ വ്യക്തമാക്കുന്നു.
Post Your Comments