മോഹന്‍ലാലിനൊപ്പം നിന്ന് അഭിനയിക്കുമ്പോള്‍ തങ്ങളുടെ അഭിനയ ഗ്രാഫ് വര്‍ധിക്കാറുണ്ടെന്നു പല നടന്മാരും വ്യക്തമാക്കാറുണ്ട്. ഇന്നസെന്റും, ജഗതിയുമൊക്കെ അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. നിരവധി ഹാസ്യ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു കയ്യടി നേടിയ ഇന്നസെന്റ് എന്ന നടന്റെ അഭിനയ ചാതുര്യത്തെ വരച്ചിട്ട കഥാപാത്രമായിരുന്നു ദേവസുരത്തിലെ വാര്യര്‍, മംഗലശ്ശേരി നീലകണ്ഠന്റെ നിഴലായി നിന്ന വാര്യര്‍ കഥാപാത്രത്തെ ഇന്നസെന്റ് തന്റെ ഗംഭീരമായ അഭിനയപാടവം കൊണ്ട് മികച്ചതാക്കുകയായിരുന്നു.
മോഹന്‍ലാല്‍ ആണ് ഇന്നസെന്റിനു ദേവാസുരത്തിന്റെ തിരക്കഥ നല്‍കുന്നത്, എന്നിട്ട് ഇങ്ങനെ പറഞ്ഞു. “ഇതിലെ മംഗലശ്ശേരി നീലകണ്ഠന്‍ ഞാനാണ്, വാര്യര്‍ നിങ്ങളും ഡേറ്റ് നല്‍കാന്‍ കഴിയുമെങ്കില്‍ ഇതില്‍ അഭിനയിക്കാം”.
ഇന്നസെന്റ് തിരക്കഥ വായിച്ചു തീര്‍ന്നതും പറഞ്ഞു. “വാര്യര്‍ ആകാന്‍ ഞാന്‍ റെഡി, ചിത്രത്തിന്റെ രചയിതാവായ രഞ്ജിത്തിനോട് ഇന്നസെന്റ് തമാശയോടെ ഇങ്ങനെ ചോദിച്ചു, “എംടിയുടെ തിരക്കഥ മഴ നനഞ്ഞു ഉണക്കാനിട്ടിരുന്നപ്പോള്‍ താന്‍ അത് ആരും കാണാതെ എടുത്തോണ്ട് വന്നതാണോ രഞ്ജിത്തേ”, രഞ്ജിത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍.
Post Your Comments