
ഗായിക എന്ന നിലയില്‍ മാത്രമല്ല നല്ല പെര്‍ഫോമര്‍ എന്ന നിലയിലും ജന ശ്രദ്ധയാകര്‍ഷിച്ച റിമി ടോമി ടിവി ചാനലുകളിലെ അവതാരക എന്ന നിലയിലും നിറ സാന്നിധ്യമാണ്. മിനി സ്ക്രീന്‍ രംഗത്തിനു പുറമേ ബിഗ് സ്ക്രീനിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിമിയ്ക്ക് ഏറെ വേദനയുണ്ടാക്കിയ സംഭവം തന്റെ പപ്പയുടെ മരണമാണെന്നാണ് മലയാളത്തിന്റെ പ്രിയഗായികയുടെ തുറന്നു പറച്ചില്.
“ജീവിതത്തില്‍ പപ്പയുടെ മരണം പോലെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ല, സുഖമില്ലാതെ ഒന്നും കിടക്കാതെ വളരെ അപ്രതീക്ഷിതമായി യാത്ര പറഞ്ഞ പപ്പയുടെ വേര്‍പാട് വല്ലാത്ത ഷോക്ക് ആയിരുന്നു. എപ്പോഴും ചിരിയോടെ പ്രേക്ഷകരെ സമീപിക്കുന്ന എനിക്ക് പപ്പയുടെ മരണം കഴിഞ്ഞു ഏറെ വേദനയുണ്ടാക്കിയ സംഭവം മഴവില്‍ മനോരമയുടെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതായിരുന്നു. വളരെ പ്ലസന്റായി നില്‍ക്കേണ്ട പല അവസരങ്ങളിലും ബുദ്ധിമുട്ടേണ്ടി വന്നു, മറ്റു റിയാലിറ്റി ഷോകളില്‍ ഇരുന്നു ജഡ്ജ് ചെയ്യുന്ന പോലെ അത്രത എളുപ്പമായിരുന്നു, ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ റിമി വ്യക്തമാക്കുന്നു.
Post Your Comments