രാജ്യം ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍. മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നുവെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ആളാണ് ഗാന്ധിയെ വധിച്ചതെന്നും അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നുവെന്നും സ്വര പറയുന്നു.
ഒരിക്കലും മറക്കില്ല എന്ന ഹാഷ് ടാഗോടെ സ്വര ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.. ‘ 1948 ജനുവരി 30ന് വിദ്വേഷകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷംകൊണ്ട് അന്ധനായ ഒരു മതഭ്രാന്തനായിരുന്നു അദ്ദേഹത്തിന്റെ കൊലയാളി. അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നു’.
Post Your Comments