![](/movie/wp-content/uploads/2017/09/sreenivasan-actor-images-810x400.png)
ശ്വാസതടസ്സത്തെയും ശാരീരിക അസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തചംക്രമണം സാധാരണ നിലയിലായതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അപകടനില അദ്ദേഹം രാവിലെ തന്നെ തരണം ചെയ്തിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് ശ്രീനിവാസനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments