
കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്ററില്‍ നിന്നും വീണുണ്ടായ അപകടത്തില്‍ പ്രിയ താരം ജയന് അന്തരിച്ചത് സിനിമാ പ്രേമികള്‍ക്ക് വലിയ ഷോക്കായ ഒന്നായിരുന്നു. എന്നാല്‍ അപകടത്തില്‍ മരിച്ച നടന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആരും തയ്യാറായില്ലെന്ന് നടന് പ്രേം നസീറിന്റെ മകന് ഷാനവാസ്.
നസീറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു നടന് ജയന്. മദ്രാസില്‍ സിനിമാ ഷൂട്ടിങ്ങിന് വന്നാല്‍ ജയന് നസീറിന്റെ വിട്ടിലേക്കാണ് ആദ്യം വരിക. അത്തരം അടുപ്പം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചുവെന്ന് ഷാനവാസ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ” ജയന് മരിക്കുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. ഫാദര്‍ കേരളത്തില്‍ ഏതോ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അദ്ദേഹത്തിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യം ഉണ്ടായിരുന്നു. എന്നെ വിളിച്ചു പറഞ്ഞു, നീ എല്ലാ കാര്യവും നോക്കണേ എന്ന്. സിനിമാക്കാരുടെ ഒരു സംഘടന തമിഴ് നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ യാതൊരു നടപടിയും അവര്‍ എടുത്തില്ല എന്ന് മാത്രമല്ല പണം മുടക്കാന്‍ പോലും അവര്‍ തയാറായില്ല.
ഞാനത് ഫാദറിനോട് വിളിച്ചു പറഞ്ഞു. അദ്ദേഹം പറഞ്ഞു, നീ വീട്ടിലിരിക്കുന്ന പണം എടുക്കൂ എന്നിട്ടും തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ ചെല്ലൂ, എത്ര പണമായാലും വേണ്ടില്ല ജയന്റെ ബോഡി നാട്ടില്‍ എത്തിക്കണം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റ് തയ്യാറായപ്പോഴേക്കും നേരത്തേ പറഞ്ഞ സംഘാടകരെല്ലാം അതില്‍ കയറി. പിന്നെ ഞങ്ങളെല്ലാം പുറത്തായി”- ഷാനവാസ് വെളിപ്പെടുത്തി
Post Your Comments