ട്രോളുകൾക്ക് ഒടുവിൽ പൃഥ്വിരാജിന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി കാർ തിരുവനന്തപുരത്തെ വീട്ടിലെത്തി. കാറിന്റെ പേരിൽ ട്രോളുകൾ ഉണ്ടാക്കിയ ട്രോളന്മാർക്ക് നന്ദിയറിയിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.
തിരുവനന്തപുരം കുണ്ടമൺഭാഗം എന്ന സ്ഥലത്താണ് മല്ലിക താമസിക്കുന്നത്. പ്രധാന റോഡിൽ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം കോളനിയിലേക്കെത്താൻ. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള ഇടമേ ഉള്ളൂ. ആറ് വർഷം മുന്‍പ് തിരുവനന്തപുരം കോർപ്പറേഷനിൽ വഴി നന്നാക്കിത്തരണം എന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ആ നിവേദനം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു.
കാർ വീട്ടിലേക്ക് എത്തുന്നതിനുള്ള ബുദ്ധമുട്ട് ഒരു അഭിമുഖത്തിൽ മല്ലിക തുറന്നുപറഞ്ഞതാണ് ട്രോളായത്. ഇതോടെ അധികാരികൾ വിളിച്ച് പിന്തുണ അറിയിച്ചു. അങ്ങനെ വഴി വീതികൂട്ടി ടാർ ചെയ്തു. കഴിഞ്ഞ ദിവസം ലംബോർഗിനിയുമായി പൃഥ്വിയും സഹോദരൻ ഇന്ദ്രജിത്തും കുടുംബവുമെത്തി. ആരോഗ്യപരമായ ട്രോളുകളോട് എന്നും നന്ദിയുണ്ടെന്നും മല്ലിക പറഞ്ഞു.
Post Your Comments