
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.തമിഴിൽ നിന്ന് പ്രഭു, അർജുൻ ഹിന്ദിയിൽ നിന്ന് സുനിൽ ഷെട്ടി തുടങ്ങിയവർ ചിത്രത്തിലുണ്ട്.
മഞ്ജു വാര്യരാണ് നായിക. കീർത്തി സുരേഷ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് മോഹൻലാലിന്റെയും മഞ്ജുവിന്റെയും ബാല്യകാലം അവതരിപ്പിക്കുന്നത്.
ഹൈദരാബാദിലെ ലൊക്കേഷനിൽ നിന്ന് പുറത്തു വരുന്ന വർക്കിങ് സ്റ്റില്ലുകൾ വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മോഹൻലാലിന്റെ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മരയ്ക്കാരുടെ കോസ്റ്റ്യൂമിൽ, കൂളിങ് ഗ്ലാസണിഞ്ഞ് വൻ ഗറ്റപ്പിലാണ് ലാലേട്ടൻ. പ്രഭു, മഞ്ജു വാര്യർ, സിദ്ദിഖ് എന്നിവരെയും ചിത്രങ്ങളിൽ കാണാം.
Post Your Comments