കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനസ്സ് തുറന്നു നടി പാര്‍വതി. തന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള കുസൃതി ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാര്‍വതിക്ക് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്, നല്ല ഓര്‍മ്മകള്‍ക്കിടയിലും പാര്‍വതിയുടെ മനസ്സ് നോവിച്ച ഇളയ സഹോദരി ദീപ്തിയുടെ മരണം ഇന്നും തന്റെ കുടുംബത്തിന്റെ വലിയ വേദനയാണെന്ന് പാര്‍വതി പങ്കുവയ്ക്കുന്നു.
സഹോദരി ദീപ്തിയെക്കുറിച്ച് പാര്‍വതി
“എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്, അവള് ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും”, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു.
ഹരിഹരന്-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.
കടപ്പാട് : മഴവില്‍ മനോരമ
Post Your Comments