ഒരുകാലത്ത് മലയാളത്തിന്റെ താര സുന്ദരിയായി തിളങ്ങിയ നടിയാണ് ഷീല. നിത്യ ഹരിത നായകന്‍ നസീറും ഷീലയും എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. എന്നാല്‍ ഷീലയുടെ ചില വെളിപ്പെടുത്തലുകള്‍ക്ക് എതിരെ വിമര്‍ശനം ശക്തമാകുകയാണ്. നായകനായ പ്രേം നസീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് താനാണെന്നാണ് ഷീലയുടെ തുറന്നു പറച്ചില്‍. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നസീറിന്റെ മകന്‍ ഷാനവാസ്.
വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടിയാണ് ഷീല ഇതൊക്കെ പറയുന്നതെന്നു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാനവാസ് പറഞ്ഞത്. ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണ്. അന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
ഷാനവാസിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ എന്നേ അദ്ദേഹം പറയൂ.’ ഷാനവാസ് വ്യക്തമാക്കി. നസീറിനെക്കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്തിട്ടില്ല.” ഷീലയേക്കാള്‍ തനിക്കിഷ്ടം ശാരദയ്ക്കും ജയഭാരതിക്കുമൊപ്പമുള്ള സിനിമകളാണെന്നും ഷാനവാസ് വ്യക്തമാക്കി
Post Your Comments