എംടി – ഹരിഹരന് ടീമിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘ആരണ്യകം’. ദേവന് നായകനായി അഭിനയിച്ച ചിത്രം വളരെ വ്യത്യസ്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്തത്. ഈ സിനിമ എഴുതുമ്പോള്‍ എംടിയുടെ മനസ്സില്‍ ഉണ്ടായിരുന്ന നടന് മമ്മൂട്ടിയായിരുന്നു, എന്നാല്‍ സംവിധായകന് ഹരിഹരന് മമ്മൂട്ടിയെ മാറ്റി പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു, അന്നത്തെ പ്രധാന പ്രതിനായകന്മാരില് ഒരാളായ ദേവന് ചിത്രത്തിലെ നക്സല്‍ ആക്ടിവിസ്റ്റിന്റെ കഥാപാത്രം നല്കാന് ഹരിഹരന് തീരുമാനിച്ചു.
എംടിയ്ക്ക് തന്റെ കഥാപാത്രം മമ്മൂട്ടി ചെയ്യണമെന്നതായിരുന്നു ആഗ്രഹം, താന്‍ എഴുതുമ്പോഴൊക്കെ മമ്മൂട്ടിയുടെ മുഖമായിരുന്നു ഈ കഥാപാത്രത്തിന് ഉള്ളതെന്നും പുതിയ ഒരു നടനെന്ന നിലയില്‍ ദേവന് അനുഭവങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കുക ശ്രമകരമാണെന്നും എംടി അഭിപ്രായപ്പെട്ടു. ഒടുവില്‍ ദേവന് തന്നെ ആരണ്യകത്തിലെ നായകനായി അഭിനയിക്കുകയും ചിത്രം നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. ദേവന്റെ പ്രകടനവും പ്രശംസയക്ക് വിധേയമായി.
സിനിമ കണ്ട ശേഷം എംടി ദേവനോട് പറഞ്ഞത്
“നിങ്ങള്‍ വളരെ മനോഹരരമായി ഞാന്‍ എഴുതിയ വേഷം ചെയ്തിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ചിരുന്നേല്‍ എനിക്ക് എവിടെയൊക്കെയോ മമ്മൂട്ടിയെ കാണാമായിരുന്നു പക്ഷെ നിങ്ങള്‍ അഭിനയിച്ചത് കൊണ്ട് എന്റെ ഈ കഥാപാത്രത്തെ പൂര്‍ണ്ണമായും മറ്റൊരാളുടെ മുഖം വരാതെ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു”.
Post Your Comments