‘അനിയന് ബാവ ചേട്ടന് ബാവ’ എന്ന ചിത്രമാണ് നടന് ഇന്ദ്രന്‍സിനു കൊടക്കമ്പി എന്ന വിളിപ്പേര് നല്‍കിയത്. സിനിമയും, ഇന്ദ്രന്‍സിന്റെ കഥാപാത്രവും ഹിറ്റായതോടെ കൊടക്കമ്പി എന്ന പേരില്‍ ഇന്ദ്രന്‍സ് എന്ന നടനെ പൂര്‍ണ്ണമായും മുദ്ര കുത്തുകയായിരുന്നു.
ആദ്യമൊക്കെ ആ വിളി തന്നെ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ടെന്നും, പിന്നീടു കൊടക്കമ്പി എന്ന പ്രേക്ഷകരുടെ വിളിയെ സ്നേഹമായി കാണാന്‍ പഠിച്ചെന്നും ഇന്ദ്രന്‍സ് പറയുന്നു, ചിലര്‍ പരിഹാസത്തോടെ അങ്ങനെ വിളിക്കുമെങ്കിലും എന്റെ കഥാപാത്രം സ്വീകരിച്ചതിലുള്ള തെളിവാണത്, അതില്‍ ശരിക്കും സന്തോഷമുണ്ട്, അടുത്തിടെ ഒരു ടിവി അഭിമുഖ പരിപാടിയിലാണ് ഇന്ദ്രന്‍സ് ‘കൊടക്കമ്പി’ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കിയത്.
അച്ഛനെ സ്കൂളില്‍ ‘കൊടക്കമ്പി’ എന്നൊക്കെ വിളിച്ചു കുട്ടികള്‍ കളിയാക്കുന്നുവെന്ന് മകള്‍ വന്നു വിഷമം പറയുമ്പോള്‍ ഞാന്‍ അവളെ സമാധാനിപ്പിക്കും,”അത് അച്ഛന്റെ കഥാപാത്രത്തെക്കുറിച്ചു അല്ലെ അവര്‍ പറയുന്നത്, അച്ഛന്റെ തൊഴിലല്ലേ എന്നൊക്കെ”, പറഞ്ഞു അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു.
ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് ആഴമേറിയ സീരിയസ് കഥാപാത്രങ്ങളിലേക്ക് നടന് ഇന്ദ്രന്‍സിനെ മലയാള സിനിമ പരിഗണിച്ചു തുടങ്ങിരിക്കുന്നു കരുത്തുറ്റ നടനായി തന്നെ ഇന്ദ്രന്‍സ് ഇനിയും ഇവിടെ നിറഞ്ഞു നില്ക്കട്ടെ.
Post Your Comments