CinemaMollywoodNEWS

തന്‍റെ വീട്ടിലേക്ക് മമ്മൂട്ടി ഉള്‍പ്പടെയുള്ളവരെ ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കാനാണ് സുരേഷ് ഗോപി സെറ്റിലെത്തിയത്: പിന്നീട് സംഭവിച്ചത്!

മികച്ച ബാല ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മനു അങ്കിളില്‍ മനുവെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് പുറമേ  ഒരു സംഘം കുട്ടികളായിരുന്നു ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരമായി അഭിനയിച്ചപ്പോള്‍ സുരേഷ് ഗോപി ‘മിന്നല്‍ പ്രതാപന്‍’ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിച്ചത്.

ജഗതി ശ്രീകുമാര്‍ ചെയ്യേണ്ടിയിരുന്ന റോളായിരുന്നു മിന്നല്‍ പ്രതാപന്‍, എന്നാല്‍ ജഗതിക്ക് മറ്റു ചില സിനിമയുടെ തിരക്കുകള്‍ കാരണം വരാതിരിക്കാന്‍ കഴിയാതെ വരികയും യാദൃച്ചികമായി സുരേഷ് ഗോപി മിന്നല്‍ പ്രതാപനായി അഭിനയിക്കുകയും ചെയ്തു.


കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്കിലായിരുന്നു മനു അങ്കിളിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. കൊല്ലംകാരനായ സൂപ്പര്‍ താരം സുരേഷ് ഗോപി സെറ്റിലുള്ള മമ്മൂട്ടി ഉള്‍പ്പെട്ടവരെ തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിക്കാന്‍ വന്നപ്പോഴാണ് മിന്നല്‍ പ്രതാപനെ അവതരിപ്പിക്കാന്‍ ജഗതി ശ്രീകുമാര്‍ സെറ്റില്‍ വന്നിട്ടില്ലെന്നറിയുകയും സ്വയം താന്‍ ആ റോള്‍ ഏറ്റെടുക്കുകയും ചെയ്തത്. മനു അങ്കിള്‍ ഭേദപ്പെട്ട വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button