ഡെന്നിസ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 1988-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘അഥര്‍വ്വം’. ബോക്സോഫീസില്‍ ചിത്രം കാര്യമായ വിജയം നേടിയില്ലങ്കിലും അഥര്‍വ്വത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പുഴയോരത്ത് പൂ തോണി എത്തിയില്ല’ എന്ന ചിത്രത്തിലെ ഗാനം ഏറെ ജനപ്രിയമായി മാറിയിരുന്നു. സില്‍ക്ക് സ്മിതയായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചത്. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീതം.
അന്നത്തെ കാലത്ത് മലയാളത്തിനു അപ്രാപ്യമായ തുകയായിരുന്നു ഇളയ രാജ വാങ്ങിയിരുന്ന പ്രതിഫലം. ചിത്രത്തിലെ നായകനായ മമ്മൂട്ടിക്ക് പോലും രണ്ടു ലക്ഷം രൂപ പ്രതിഫലം നല്കുമ്പോള് പത്ത് ലക്ഷം രൂപയാണ് ഇളയരാജ അന്നത്തെ കാലത്ത് വാങ്ങിച്ചിരുന്നത്. തമിഴിലെയും തെലുങ്കിലെയും തിരക്കേറിയ മ്യൂസിക് ഡയറക്ടറായ ഇളയരാജ മലയാളത്തിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയത് അഥര്‍വ്വം എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവിനെ പ്രതിസന്ധിയിലാക്കാതെ മലയാളത്തിനു ഒതുങ്ങും വിധമുള്ള തുക കൈപറ്റിയാണ് ഇളയരാജ അഥര്‍വ്വം എന്ന സിനിമയുടെ ഭാഗമാകുന്നത്.
Post Your Comments