അഭിനയ മോഹവുമായി വരുന്ന ചില നടീനടന്മാരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം അവഗണിക്കുമെങ്കിലും കഠിന പ്രയത്നം കൊണ്ട് അവര്‍ പിന്നീടു വലിയ നിലയിലേക്ക് ഉയരാറുണ്ട്. മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് തെലുങ്കില്‍ ദിനരാത്രങ്ങള്‍ എന്ന മലയാളം സിനിമയുടെ റീമേക്ക് ചെയ്യാന്‍ ഓഫര്‍ വന്നപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാണ ടീം നടി ഗൗതമിയെയാണ് സിനിമാ ലോകത്തിനു ഒരു നായിക എന്ന നിലയില്‍ പരിചയപ്പെടുത്താന്‍ തീരുമാനിച്ചത്.
മലയാളത്തില്‍ വലിയ പരാജയമായി മാറിയ ദിനരാത്രങ്ങളുടെ സംവിധായകന് ജോഷിയായിരുന്നു. ഡെന്നിസ് ജോസഫ് രചന നിര്‍വഹിച്ച ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി അഭിനയിച്ചത്. സുമലതയായിരുന്നു നായിക. സുമലതയുടെ റോളിലായിരുന്നു തെലുങ്കില്‍ ഗൗതമിയെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗൗതമിയുടെ ഫോട്ടോസ് കണ്ടതും ഡെന്നിസ് ജോസഫ് “ഈ കുട്ടിക്ക് ഒരിക്കലും ഒരു നായികയാകാനുള്ള ലുക്ക് ഒന്നുമില്ലെന്ന്” ഡെന്നിസ് ജോസഫ് വ്യക്തമാക്കുകയായിരുന്നു. ദിനരാത്രങ്ങളുടെ തെലുങ്ക് ചെയ്യാന്‍ താല്പ്പര്യമില്ലാതെ ഡെന്നിസ് ജോസഫ് അതില്‍ നിന്ന് ഒഴിവാകാന്‍ കൂടി വേണ്ടിയായിരുന്നു ഗൗതമി ഈ സിനിമയ്ക്ക് യോജിക്കില്ലെന്ന് വാദിച്ചത്. പിന്നീടു മറ്റു പല കാരണങ്ങള്‍ കൊണ്ടും ദിനരാത്രങ്ങള്‍ തെലുങ്കില്‍ നടക്കാതെ പോകുകയായിരുന്നു.
ഡെന്നിസ് ജോസഫ് സഫാരി ടിവിയില്‍ പങ്കുവച്ചത്
Post Your Comments