ബാഹുബലി മുതൽ സണ്ണി ലിയോൺ വരെയുള്ളവർക്ക് സുരക്ഷയൊരുക്കുന്ന ബോഡിഗാർഡായ ഗിരി തന്റെ അനുഭവങ്ങൾ സിനിമാ പ്രേമികളോട് പങ്കുവെക്കുകയാണ്. ഗിരി കൊല്ലം എന്ന പേരു കേട്ടാൽ സാധാരണക്കാർക്ക് പെട്ടെന്നു മനസ്സിലാകണമെന്നില്ല. പക്ഷേ സിനിമാ ലോകത്ത് ഗിരിയും ഗിരിയുടെ ‘ജി.കെ’ ഗ്രൂപ്പും സുപരിചിതമാണ്.
സിനിമയുടെ ചിത്രീകരണവും നടന്നാലും സ്റ്റേജ് ഷോ നടന്നാലും സിനിമയിലെ അണിയറ പ്രവർത്തകർ അന്വേഷിക്കുന്നത് ഗിരിയെയാണ്. എന്തിന് സണ്ണി ലിയോൺ കേരളത്തിൽ വന്നാല്‍ പോലും സുരക്ഷയൊരുക്കാൻ ‘ഗിരിയും പിള്ളേരും’ വേണം. ഇപ്പോൾ ജി.കെ ഗ്രൂപ്പ് നൽകുന്ന ഉറപ്പിൽ സൂപ്പർ താരങ്ങളടക്കം മലയാള സിനിമ കണ്ണുമടച്ച് വിശ്വസിക്കുന്നു.
താരങ്ങള്‍ക്കും പ്രമുഖർക്കും ചുറ്റും സുരക്ഷയുടെ മതിലൊരുക്കിയും പൊതുസ്ഥലങ്ങളിൽ സുഗമമായ ചിത്രീകരണത്തിന് കോട്ട പണിതും സ്വന്തം ജീവൻ പോലും പണയം വച്ച് പണിയെടുക്കുന്നവരാണ് ഗിരിയും കൂട്ടരും. സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡി ഗാർഡ്’ എന്ന സിനിമ കണ്ടശേഷമാണ് ഗിരിയെ ഈ മേഖലയിലെത്തിച്ചത്. എന്നാൽ പലരും തങ്ങളെ ഗുണ്ടകളെപ്പോലെയാണ് കാണുന്നതെന്ന ഒരുവിഷമമേ ഗിരിക്കുള്ളൂ.
Post Your Comments