CinemaKollywoodNEWS

സ്വിമ്മിംഗ് സ്യൂട്ട് : മണിരത്നം സിനിമ ലിസി ഉപേക്ഷിച്ചതിനു പിന്നില്‍!!

മണിരത്നം സിനിമകള്‍ തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് തന്നെ വലിയ ഒരു ആവേശമാണ്, മണിരത്നം എന്ന അതുല്യ സംവിധായകന്റെ പേര് മാത്രം നോക്കി ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകരും നിരവധിയാണ്, ‘ചെക്ക ചിവന്ത വാനം’ പോലെ കാലത്തിനൊത്ത ത്രില്ലറുകള്‍ ഒരുക്കുന്ന മണിരത്നം കോളിവുഡിന്റെ സ്വകാര്യ അഹങ്കാരമാണ്.


മണിരത്നം എന്ന ഹിറ്റ്മേക്കറുടെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായിരുന്നു 1988-ല്‍ പുറത്തിറങ്ങിയ ‘അഗ്നി നച്ചത്തിരം’ ഈ സിനിമയിലെ ഒരു പ്രാധാന്യമേറിയ ഒരു റോളില്‍  ആദ്യം നിശ്ചയിച്ചിരുന്നത് നടി ലിസിയെയാണ്, ചിത്രത്തിലെ കഥാപാത്രത്തിന് സ്വമ്മിംഗ് സ്യൂട്ട് ഇടേണ്ട ആവശ്യകതയുണ്ടായതിനാല്‍ ലിസി മണിരത്നം സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു. പ്രിയദര്‍ശന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ലിസി മണിരത്നം സിനിമ ഒഴിവാക്കിയത്.

ഒടുവില്‍ നിരോഷ എന്ന നടിയാണ് അഗ്നിനച്ചത്തിരത്തിലെ ലിസി ചെയ്യാനിരുന്ന റോള്‍ അഭിനയിച്ചത്. പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശിക്കഥ’ എന്ന സിനിമയിലെ നായികയായിരുന്നു നിരോഷ. പ്രഭു, കാര്‍ത്തിക്, അമല എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button