
മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് നടന് എന്ന നിലയില്‍ നിന്നും സംവിധായകനായും നിര്‍മ്മാതാവായും ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. എന്നാല്‍ ഇപൂല് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച താരം ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്നാണു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.
തനിക്ക് രാഷ്ട്രീയത്തില്‍ അഭിരുചിയില്ല എന്ന് താരം തുറന്നു പറയുന്നു. എന്നാല്‍ നടന് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ‘ചുറ്റും നടക്കുന്ന സംഭവങ്ങളിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രകാശ് രാജ് എത്രത്തോളം അസ്വസ്ഥനാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്. വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആശയം പ്രചരിപ്പിക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ട്. ചില ആശയങ്ങള്‍ വളരെ മികച്ചതാണ്. ‘ പൃഥ്വിരാജ് വ്യക്തമാക്കി.
നയനില്‍ താരത്തിനൊപ്പം പ്രകാശ്രാജും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറാണ്. സോണി പിക്ചേഴ്സ് ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് നിര്‍മിക്കുന്നത്.
Post Your Comments