തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങള്‍ ആദ്യം പങ്കുവയ്ക്കുന്നത് അമ്മയോടും ഭാര്യയോടുമാണെന്ന് നടന് പൃഥ്വിരാജ്. ജീവിതത്തിലെ ഏറ്റവും അടുത്ത കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള സൗഹൃദവലയം തനിക്ക് ഇല്ലെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കി.
സോണി പിക്ച്ചേഴ്സുമായി ചേര്‍ന്ന് താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന നയന്‍ എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ സിനിമയുടെ സബ്ജക്റ്റിലെ വാണിജ്യ സാധ്യത തന്നെയാണ് തന്നെ ഈ സിനിമയുടെ നിര്മ്മതാവാകാന് പ്രേരിപ്പിച്ചതെന്നും പൃഥ്വിരാജ് പങ്കുവച്ചു. സോണി പിക്ചേഴ്സ് എന്ന വന്‍കിട ബ്രാന്‍ഡ് മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്തേക്ക് വരുന്നത് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments