CinemaMollywoodNEWS

സിബിഐ പരമ്പര : ക്രൈം നടത്തിയവര്‍ സംഗതി അറിയുന്നത് ക്ലൈമാക്സ് ചിത്രീകരിക്കുമ്പോള്‍, കൊലയാളി ആരാണെന്ന് അറിയാവുന്നത് ഇവര്‍ക്ക് മാത്രം

കെമധു – എസ്എന്‍ സ്വാമി – മമ്മൂട്ടി ടീമിന്റെ സിബിഐ പരമ്പരയുടെ നാല് ഭാഗങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായപ്പോള്‍ ഇതിന്റെ അണിയറയില്‍ ആര്‍ക്കും അറിയാത്ത ചില വിചിത്രകരമായ സംഗതികളുണ്ട്‌, ക്രൈം ചെയ്യുന്ന പ്രതിനായകനെ ഒളിപ്പിച്ച് നിര്‍ത്തി സസ്പന്‍സ് മൂഡില്‍ പറഞ്ഞു പോകുന്ന ചിത്രത്തിലെ യാഥാര്‍ത്ഥ വില്ലന്‍ ആരെന്നുള്ളത് സിനിമയില്‍ അഭിനയിക്കുന്ന ആര്‍ക്കും അറിയില്ല, സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൂപ്പര്‍ താരം മമ്മൂട്ടിക്ക് മാത്രമാണ് അഭിനേതാവ് എന്ന നിലയില്‍ താന്‍ അഭിനയിക്കുന്ന സിനിമയിലെ യഥാര്‍ത്ഥ വില്ലന്‍ ആരാണെന്നു അറിയൂ, സംവിധായകന്‍ കെ.മധുവിനും തിരക്കഥ രചിക്കുന്ന എസ്എന്‍ സ്വാമിക്കും പുറമേ ഈ രഹസ്യം അറിയാവുന്നത് മമ്മൂട്ടിക്ക് മാത്രമാണ്, ചിത്രത്തില്‍ ക്രൈം ചെയ്യുന്ന നടന്‍ പോലും സിനിമയുടെ അവസാന ചിത്രീകരണ സമയത്താണ് താന്‍ ആണ് ഇതിലെ കൊലയാളി എന്ന് മനസിലാക്കുന്നത്.

ആദ്യ സിനിമയായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ നടന്‍ വിജയരാഘവന്‍ ആയിരുന്നു കുറ്റവാളി, രണ്ടാമത്തെ സിനിമ ജാഗ്രതയില്‍ ബാബു നമ്പൂതിരിയും മൂന്നാമത്തെ സിനിമ സേതുരാമയ്യരില്‍ നടന്‍ ജഗദീഷുമായിരുന്നു ഒളിപ്പിച്ച് വയ്ക്കപ്പെട്ട പ്രതിനായകന്മാര്‍.

shortlink

Related Articles

Post Your Comments


Back to top button