Latest NewsMollywood

‘കഴിച്ചാല്‍ നല്ലതാണ്, കഴിച്ചില്ലേലും കുഴപ്പമില്ല’; പ്രണവിനെ കുറിച്ച്‌ അരുൺ ഗോപി

രാമലീലയ്ക്ക് ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രവും. ചിത്രത്തിലെ നായകനെക്കുറിച്ച് വാതോരാതെ പറയുകയാണ് അരുൺ ഗോപി.

യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു വ്യക്തിയാണ് അപ്പുവെന്ന് (പ്രണവ് ) സംവിധായകന്‍ അരുണ്‍ ഗോപി. ഒരു താരപുത്രന്‍ ആണെന്ന് നമുക്ക് തോന്നില്ല. ഞങ്ങളില്‍ ഒരാളായിരുന്നു പ്രണവ്. അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ്. ശാന്തപ്രകൃതമുള്ള വ്യക്തിയാണ്. ബഹളമൊന്നുമില്ല, എന്നാല്‍ ഇഷ്ടമുള്ളവരോട് കൂടുതല്‍ സംസാരിക്കും. ഒരു കാര്യത്തിലും വാശിയില്ല. ഉദാഹരണത്തിന് ഞങ്ങള്‍ ഒരിക്കല്‍ വാഗമണില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ അപ്പുവിനോട് ചോദിച്ചു. ‘നമുക്ക് ഡിന്നര്‍ കഴിച്ചാലോ’ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു

‘അതെ കഴിക്കുന്നത് നല്ലതാണ് അല്ലേ’. ഇനിയിപ്പോള്‍ കഴിക്കേണ്ട അല്ലേ എന്ന് ചോദിച്ചപ്പോള്‍ അപ്പു പറഞ്ഞു, ‘കഴിച്ചില്ലെങ്കിലും കുഴപ്പമില്ല’ . ശരിക്കും കഴിക്കണോ വേണ്ടയോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, ‘കഴിച്ചാല്‍ നല്ലതാണ്, കഴിച്ചില്ലേലും കുഴപ്പമില്ല’. ഇങ്ങനെയാണ് പ്രണവിന്റെ ഓരോ രീതികളുമെന്ന് അരുൺ ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button