സോഷ്യൽ മീഡിയയിൽ നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിവാഹമാണ് സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ഇപ്പോഴിതാ വിവാഹശേഷം തങ്ങൾക്ക് എതിരേയുണ്ടാകുന്ന വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് ഇരുവരും. അമ്പിളിയുടെ വിവാഹത്തിന് മുമ്പ് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് തുറന്നുപറയുകയാണ് ആദിത്യൻ.
പതിനെട്ട് വർഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവർക്കും വലിയ ഇഷ്ടമാണ്. സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വർഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങൾ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവൽ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.
പിന്നീട് ഞാനും അമ്പിളിയും ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടു. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അമ്പിളി വിവാഹ മോചിതായ യുവതിയാണെന്നും ആദിത്യൻ പറഞ്ഞു.
Post Your Comments