CinemaMollywoodNEWS

ഇനിയും പാടിയാല്‍ അടി ഉറപ്പാണ്‌, പാട്ടുകേട്ട ജനങ്ങള്‍ കലിതുള്ളി നില്‍ക്കുകയാണ്: ഗാനമേളയ്ക്കിടെ ജീവനുംകൊണ്ട് രക്ഷപ്പെട്ട അനുഭവം വിവരിച്ചു മനോജ്‌ കെ ജയന്‍

നടനെന്ന നിലയില്‍ മാത്രമല്ല നല്ലൊരു ഗായകനെന്ന നിലയിലും മലയാളി പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് നടന്‍ മനോജ്‌ കെ ജയന്‍. ഇതിഹാസ സംഗീതഞ്ജന്‍മാരായ ജയവിജയന്‍മാരിലെ ജയന്റെ മകനാണ് മനോജ്‌. അതുകൊണ്ട് മനോജ്‌ കെ ജയനും അച്ഛനിലെ കഴിവ് പ്രകടമാണ്, അഭിമുഖ പരിപാടികളിലും മറ്റും തന്റെ ശബ്ദ മാധുര്യം മനോഹരമാണെന്ന് തെളിയിച്ചു കൊണ്ട് മനോജ്‌ കെ ജയന്‍ ഗാനങ്ങള്‍ ആലപിക്കാറുണ്ട്, പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോജ്‌ കെ ജയനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഒരു ഗാനമേള ഇന്നും താരത്തിന്റെ ഓര്‍മ്മയിലുണ്ട്.

ഒരു ഉത്സവ പരിപാടിക്കിടെ സുഹൃത്തുക്കളും താനും ചേര്‍ന്ന് നടത്തിയ ഗാനമേളയുടെ തിക്താനുഭവത്തെക്കുറിച്ച് ചിരിയോടെ പങ്കുവയ്ക്കുകയാണ് മനോജ്‌ കെ ജയന്‍. 
നിറഞ്ഞു നില്‍ക്കുന്ന ജനസാഗരത്തിന് മുന്നില്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് പാടി ‘ദേവതാരു പൂത്തു’ എന്ന് തുടങ്ങുന്ന ഗാനമാണ് പാടിയത്,അതിനു ശേഷം മറ്റൊരു സ്റ്റൈല്‍ മാറ്റിപ്പിടിച്ചു ‘നാണമാവുന്നു മേനി നോവുന്നു’ എന്ന ഗാനം പാടി, അതും ആളുകള്‍ കൈയ്യടികളോടെ സ്വീകരിച്ചു, ശേഷം എന്റെ സുഹൃത്ത് പാടാന്‍ കയറി ‘മാനേ മധുര കരിമ്പേ’ എന്ന അടിച്ചു പൊളി ഗാനമാണ് അവന്‍ പാടിയത്, പാട്ടിനൊപ്പം അവന്‍ കുറച്ചു ഓവര്‍ ആയി നൃത്തം ചെയ്തു, അത് ജനങ്ങള്‍ക്ക് അത്ര പിടിച്ചില്ല, വീണ്ടും അവിടെ നിന്നാല്‍ തല്ല് ഉറപ്പാണെന്ന് ഏകദേശം ബോധ്യമായി, ജനം ഇളകി നില്‍ക്കുകയാണ്, ഒടുവില്‍ അവര്‍ക്കിടയില്‍ നിന്ന് രക്ഷപെടാന്‍ തീരുമാനിച്ചു, പരിപാടി അവസാനിപ്പിച്ചിട്ടു അവര്‍ക്കിടയിലൂടെ തന്നെ മുഖം മറച്ചു ഞാനും ഗാനമേള കുളമാക്കിയ സുഹൃത്തും ചേര്‍ന്ന് ഒരു ഓട്ടോ റിക്ഷയില്‍ കയറി രക്ഷപ്പെട്ടു. യാത്രക്കിടെ ചുമ്മാ ഒരു രസത്തിനു ഞങ്ങള്‍ ഓട്ടോ ഡ്രൈവറോട് ചോദിച്ചു “ചേട്ടാ ഗാനമേള എങ്ങനെ ഉണ്ടായിരുന്നു”. “ഗാനമേള വലിയ കുഴപ്പമില്ലായിരുന്നു പക്ഷെ ഇടയ്ക്ക് ഒരുത്തന്‍ കയറിപ്പാടിയില്ലേ അവനെ എന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നേല്‍”, ഇതായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. മനോജ്‌ കെ ജയന്‍ നര്‍മ രസത്തോടെ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button