തെന്നിന്ത്യന്‍ സിനിമാ താരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ വിദ്യ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല.
വിദ്യയുടെ വരന് സഞ്ജയ് വെങ്കിടേശ്വരാണ്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.
Post Your Comments