തെന്നിന്ത്യന്‍ താര റാണിയായി തിളങ്ങിയ ഉര്‍വശി സഹോദരിയും നടിയുമായ കല്പനയുമായുള്ള അകല്‍ച്ചയെക്കുറിച്ച് തുറന്നു പറയുന്നു. കുറച്ചു കാലം മുൻപ് ചില അകൽച്ചകൾ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് സത്യമാണ്. എന്നാലത് മാധ്യമങ്ങൾ വഴി നാട്ടുകാരെ അറിയിച്ച് ദുരുപയോഗം ചെയ്യാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ കൽപന വളരെ തമാശയായി പറഞ്ഞ കാര്യങ്ങൾ തെറ്റിധാരണ ഉണ്ടാക്കും വിധത്തിൽ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അതിനെക്കുറിച്ച് ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ.. ”ഇടയ്ക്ക് ജീവിതത്തിൽ ഞാനെടുത്ത തീരുമാനങ്ങൾ ശരിയല്ലാതെ വരികയും പലപ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതൊക്ക ഇങ്ങനെയേ വരൂ എന്നാദ്യമേ പ്രവചിച്ച ആളാണ് മിനിച്ചേച്ചി. അതു പാടില്ല എന്ന് അന്ന് പറഞ്ഞതുമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചു. ‘ഉർവശി ഭയങ്കര ബുദ്ധിമതിയാണെന്നു കേട്ടിട്ടുണ്ട്. പിന്നെ, എന്താ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചത്? ‘ഏറെ ജ്ഞാനമുള്ള ഗൗളി കതകിനിടയിലിരുന്നു ചാവുന്നതു കണ്ടിട്ടില്ലേ’ എന്നായിരുന്നു അവളുടെ മറുപടി. അന്നത് വലിയ പ്രശ്നമാക്കി പലരും എന്റെ അടുത്തു പറഞ്ഞു.”
Post Your Comments