തെന്നിന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച ഒരു വിഷയമായിരുന്നു കാവേരി പ്രശ്നം. വിഷയത്തിൽ തമിഴ് താരം ചിമ്പു പ്രതികരിച്ചപ്പോൾ സോഷ്യൽ മീഡിയ വഴി നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. അത്തരം പരിഹാസം കേട്ട് താരം പൊട്ടിക്കരഞ്ഞുവെന്ന് നടന് മഹത്. സിമ്പുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മഹത്.
സിമ്പു നായകനാകുന്ന വന്താ രാജാവാതാന്‍ വരുവേന്‍ എന്ന സിനിമയില്‍ മഹത് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മഹതിന്റെ പരാമര്‍ശം.
‘പ്രണയം തകരുമ്പോള്‍ പലരും കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ സിമ്പു കരഞ്ഞില്ല. കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് സിമ്പു സംസാരിച്ചപ്പോള്‍ പലരും അദ്ദേഹത്തെ ക്രൂരമായി പരിഹസിച്ചു. അദ്ദേഹം അന്ന് അവിടെ ഹൃദയം കൊണ്ടാണ് സംസാരിച്ചത്. അതാരും ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടില്ല’- മഹത് പറഞ്ഞു.
Post Your Comments