കേരളത്തിന്റെ അഭിമാനതാരമായ ഐഎം വിജയന് നിർമാണം ചെയ്യുന്ന ചിത്രമാണ് ‘പാണ്ടി ജൂനിയേഴ്സ്’. ഫുട്ബോളിൽ മാത്രമല്ല, ചലച്ചിത്രമേഖലയിലും കഴിവ് തെളിയിച്ചയാളാണ് ഇദ്ദേഹം. ‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. രണ്ടുമാസം മുന്‍പാണ് ഐഎം വിജയന് സിനിമാ നിര്‍മാതാവാകുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ഫുട്ബോളുമായി ബന്ധപ്പെട്ടതാണ് ആദ്യ ചിത്രമെന്ന് അന്നേ പ്രഖ്യാപനമുണ്ടായിരുന്നു.
ടൈറ്റില്‍ ലോഞ്ചിനായി പുറത്തിറക്കിയ പോസ്റ്റര്‍ സിനിമയുടെ സ്വഭാവം സംബന്ധിച്ച് ഒരു സൂചനകളൊന്നും നല്‍കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സിനിമയെന്നാണ് സൂചന. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല.
ബിഗ് ഡാഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്.
Post Your Comments