വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായ താരമാണ് മഞ്ജു വാരിയർ. മഞ്ജുവും മോഹൻലാലും ഒടിയന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ്, തെലുങ്ക്, വിദേശ താരങ്ങളുടെ നീണ്ട നിരയുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ, മഞ്ജുവിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . സുബൈദ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ, മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്കും മുൻപ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രഭു, പ്രണവ്, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
Post Your Comments