തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എം.ജി.ആറിന്റെയും ജീവിത കഥ കഥ പറയുന്ന പറയുന്ന ചിത്രമാണ് എല്‍.കെ.ജി. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയതോടെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
ആര്.ജെ ബാലാജിയും പ്രിയ ആനന്ദും നായികാ നായകൻമാരാകുന്ന ചിത്രത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരിക്കുകയാണ്.തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായിരുന്ന എം.ജിആറിനേയും ജയലളിതയെയുമാണ് പോസ്റ്ററിൽ താരങ്ങൾ ഓർമ്മിപ്പിക്കുന്നത്. എ.ഐ.ഡി.എം.കെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ തയാറാക്കിയിരിക്കുന്നത്. കെ.ആര് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെ ഐ.ടി വിഭാഗത്തിലെ അംഗമായ പ്രവീണ്‍ കുമാര്‍.സി തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, ചിത്രം റിലീസ് ചെയ്താല്‍ ആര്.ജെ ബാലാജിയുടെ കട്ടൗട്ടുകള്‍ കത്തിച്ചു കളയും എന്നാണ്.
Post Your Comments