BollywoodLatest News

പാറ്റകളുടെയും മണ്ണിരകളുടെയുമൊപ്പം ശ്രീശാന്ത് ;ചിത്രം വൈറൽ

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 12-ാം സീസണിലെ വിജയികളിൽ ഒരാളാണ് മലയാളി താരം ശ്രീശാന്ത്. താരമിപ്പോൾ ‘ഖത്രോന്‍ ഖെ ഖിലാഡി’ യുടെ ഒന്‍പതാം സീസണിലാണ് മത്സരിക്കുന്നത്. സംവിധായകൻ രോഹിത് ഷെട്ടി അവതാരകനായെത്തുന്ന ഈ സാഹസിക റിയാലിറ്റി ഷോയിൽ ഒരു പ്രത്യേക തരം ടാസ്കിൽ പങ്കെടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്ത.

പാറ്റകളുടെയും മണ്ണിരകളുടെയുമൊപ്പം കിടന്നുള്ള ടാസ്ക്കായിരുന്നു ഇത്. ടാസ്ക് തുടങ്ങുമ്പോള്‍ ശ്രീ വളരെ ശാന്തനായിരുന്നു. കട്ടിലില്‍ കിടക്കുന്ന പാറ്റകളെ കൃത്യമായി ബോക്സുകളിലേക്ക് മാറ്റുക എന്നതായിരുന്നു ദൗത്യം. ടാസ്ക് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഒടുവിൽ ശ്രീ ദേഷ്യപ്പെട്ട് അലറുകയായിരുന്നുവത്രേ.

ക്രിക്കറ്റിനൊപ്പം സിനിമയിലും നൃത്തരംഗത്തും തന്റെ പ്രതിഭ തെളിയിച്ച ശ്രീശാന്തിന്റെതായി പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വാർത്ത.

sreesanth-new

shortlink

Related Articles

Post Your Comments


Back to top button