സീരിയൽ സിനിമാ താരം അമ്പിളി ദേവി സഹതാരം ആദിത്യൻ ജയനെ കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ അമ്പിളി ദേവിയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് ആദ്യഭർത്താവും ഛായാഗ്രാഹകനുമായ ലോവൽ.
പ്രമുഖ നടീ നടന്‍മാരുടെ സാന്നിധ്യത്തില്‍ വച്ച് ആഘോഷപൂര്‍വ്വം കേക്ക് മുറിച്ചുളള ലോവലിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. ഇന്നലെ രാവിലെ നടന്ന കല്യാണ ചടങ്ങിൽ അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു.
Post Your Comments