പരിപാടിയിലൂടെ ജനകീയ വ്യക്തിയാണ് ജി എസ് പ്രദീപ്. ടെലിവിഷന്‍ അവതരണ രംഗത്ത് നിന്നും സംവിധാനത്തിലേക്ക് ചുവട് മാറിയിരിക്കുകയാണ് താരം. ജിഎസ് പ്രദീപിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍. ഈ സിനിമയുടെ ഓഡിയോ ലോഞ്ചു ചടങ്ങിനിടയില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനെത്തിയത്. താന്‍ ധരിക്കാറുള്ള വസ്ത്രത്തിന് മുകളില്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ഒരു കുതിരയുടെ രൂപത്തെ കുറിച്ചാണ് ജി എസ് പ്രദീപ് തുറന്നു പറഞ്ഞത്.
”ഇവിടെ എത്തിയ കൊച്ച് കുട്ടി മുതല്‍ മുതിര്‍ന്നവര്‍ വരെ ചോദിച്ചു തന്റെ വസ്ത്രത്തിലെ കുതിരയെക്കുറിച്ച്. പലതും നഷ്ടപ്പെട്ടിട്ടും വീട് പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്ക്കാതെയും പണയം വെക്കാതെയും സൂക്ഷിച്ച ഒന്നാണിത്. ഇത് എന്നെ ഞാനാക്കിയ, ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളി ടിവിയുടെ അശ്വേതമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, കൈരളി ടിവിയുടെ ചെയര്‍മാനായ നമ്മുടെ എന്റെ ലോകത്തിന്റെ മമ്മൂക്ക എന്റെ ഷര്‍ട്ടില്‍ കുത്തി തന്നതാണ് ഈ കുതിര. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്തും. ഇത് ധരിക്കുമ്ബോള്‍ മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്പ്പെടുത്തലാണെന്നും” പ്രദീപ് പറയുന്നു.
Post Your Comments