GeneralLatest NewsTV Shows

രണ്ടാമത്തെ കുട്ടിയുടെ പേര് ചോദിച്ച് ആരാധകര്‍; പത്തു ദിവസം ഫ്രീയില്ല, അപ്പഴാ പത്തു മാസോം കുഞ്ഞുമെന്നു അശ്വതി

ടെലിവിഷന്‍ ആരാധകരുടെ പ്രിയതാരമാണ് അവതാരക അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുഞ്ഞിനോപ്പമുള്ള ചിത്രം താരം പോസ്റ്റു ചെയ്തിരുന്നു. കുഞ്ഞിനു പിറന്നാള്‍ ആശംസ നേരുകയും ചെയ്തിരുന്നു. വളരെപ്പെട്ടന്നു തന്നെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.

അശ്വതിയ്ക്ക് വീണ്ടും കുഞ്ഞു പിറന്നുവെന്നും അശ്വതിയും മോളും എന്ന തലക്കെട്ടോടെയും ചിത്രം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് ചോദിച്ചെത്തിയ ആരാധകര്‍ക്ക് മറുപടി നല്‍കുകയാണ് താരം.

അശ്വതിയുടെ പോസ്റ്റ്‌

അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് ?? ഇന്നലെ അവള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോള്‍ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്‌സിലും ഇന്‍ ബോക്‌സിലും നിറയെ. വേറെ ചിലരാണെകില്‍ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷന്‍ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു. ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങള്‍ടെ കണ്‍ മുന്നില്‍ തന്നെ ഉള്ളതല്ലേ…മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും. ഇനി ഉള്ള ഒരു കുഞ്ഞാണെങ്കില്‍ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം.

അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത് (അത് ഞാന്‍ ഒന്ന് മുന്‍കൂട്ടി പറഞ്ഞതാ ) അഥവാ കരുതിയാല്‍ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത്. അപേക്ഷയാണ്). അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷില്‍ നെടു നീളന്‍ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്?

പിന്നെ വേറെ ഒരു കാര്യമുണ്ട്…പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോല്‍പ്പിച്ച് കളഞ്ഞപ്പോള്‍ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെണ്‍ തരിയാണ് മടിയില്‍ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു.

shortlink

Related Articles

Post Your Comments


Back to top button