CinemaMollywoodNEWS

കണ്ണന്‍റെ അഭിനയം കണ്ടു വിതുമ്പി പോയി: നടി പാര്‍വതി പറയുമ്പോള്‍

ജയറാമും പാര്‍വതിയും ഇപ്പോള്‍ വലിയ സന്തോഷത്തിനു നടുവിലാകും. മലയാള സിനിമയിലെ മകന്‍ കാളിദാസിന്റെ നായകവേഷം മനസ്സ് നിറയെ കണ്ടു കൊണ്ട് പാര്‍വതി ഒരമ്മയുടെ അഭിമാന നിമിഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോള്‍ കാളിദാസിന്റെ കുട്ടിക്കാലത്തെ അഭിനയ നിമിഷങ്ങളെക്കുറിച്ച് ഒരമ്മ എന്ന നിലയില്‍ മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ പങ്കുവച്ചത് ഇങ്ങനെ.

“എന്റെ വീട് അപ്പുന്റെം എന്ന സിനിമയിലെ കണ്ണന്‍റെ അഭിനയം ശരിക്കും എന്നെ  കരയിപ്പിച്ചു. ‘എന്‍റെ വീട് അപ്പുന്റെം’ എന്ന സിനിമയില്‍ കോര്‍ട്ടിലെ ഒരു സീനുണ്ട്,അപ്പോഴുള്ള കണ്ണന്റെ അഭിനയം കണ്ടു ലൊക്കേഷനിലിരുന്നു ശരിക്കും ഞാന്‍ വിതുമ്പി പോയി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സെറ്റിലുള്ള ബാക്കിയുള്ളവരും ശരിക്കും കരയുകയായിരുന്നു. രാഷ്ട്രപതിയില്‍ നിന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ്‌ വാങ്ങിയ നിമിഷമാണ് ഒരമ്മ എന്ന നിലയില്‍ കണ്ണനെക്കുറിച്ച് ഏറ്റവും അഭിമാനം തോന്നിയത് . എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനാകത്ത നിമിഷമായിരുന്നു അത്. നമ്മള്‍ വളര്‍ത്തി കൊണ്ട് വരുന്ന കുട്ടികള്‍ നമ്മളെ പ്രൌഡ് ആക്കുമ്പോഴാണ് നമ്മള്‍ എന്തെങ്കിലും അച്ചീവ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം തോന്നുന്നത്”. പാര്‍വതി പറയുന്നു

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയ കാളിദാസ് മലയാള സിനിമയുടെ പുതുനായക നിരയില്‍ സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button