നടിയെ ആക്രമിച്ച കേസിന്റെ നൂലാമാലകളിൽപെട്ട് നിൽക്കുമ്പോഴും ഇഷ്ട വാഹനം സ്വന്തമാക്കി നടൻ ദിലീപ്. ലോകത്തിലെ ഏറ്റവുമധികം നീളവും വീല്‍ബേസുമുള്ള ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ സെവന് സീരീസിന് പ്രത്യേകള്‍ ഏറെയാണ് താരത്തിന്റെ പുതിയ കാറിന്.
ദിലീപും അമ്മയും ചേർന്നാണ് കാറിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. സെവന് സീരിസിന്റെ ആറാംതലമുറയാണ് ഇപ്പോള്‍ നിരത്തിലോടുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ നാലോളം വകഭേദങ്ങളിലെത്തുന്ന വാഹനം ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനാണ് 7 സീരീസ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്ജിന് ടെക്നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം ഒന്നരക്കോടി മുതലാണ് വാഹനങ്ങളുടെ കേരളത്തിലെ എക്സ്ഷോറൂം വില.
Post Your Comments