തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വീണ്ടും വിവാദം ശക്തമാകുന്നു. എല്‍.കെ.ജി എന്ന ചിത്രമാണ് പ്രശ്നത്തില്‍പ്പെട്ടിരിക്കുന്നത്. ജയലളിതയുടെയും എം.ജി.ആറിന്റെയും കഥ ആക്ഷേപ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് എല്‍.കെ.ജി. ആര്.ജെ ബാലാജിയും പ്രിയ ആനന്ദും നായികാ നായകൻമാരാകുന്ന ചിത്രത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരിക്കുകയാണ്.
സിനിമയിറങ്ങിയാൽ കത്തിക്കുമെന്നാണ് ഭീഷണി. എ.ഐ.ഡി.എം.കെയുടെ കൊടിയുടെ നിറങ്ങള്‍ ചേര്‍ത്താണ് സിനിമയുടെ ടൈറ്റില്‍ തയാറാക്കിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്താല്‍ ആര്.ജെ ബാലാജിയുടെ കട്ടൗട്ടുകള്‍ കത്തിച്ചു കളയും എന്നാണ് എ.ഐ.എ.ഡി.എം.കെ ഐ.ടി വിഭാഗത്തിലെ അംഗമായ പ്രവീണ്‍ കുമാര്‍.സിയുടെ ഭീഷണി.
കെ.ആര് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments