സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം വിമര്‍ശനത്തിനു ഇരയാകുന്ന ഒന്നാണ് നടന്‍ പൃഥിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റുകള്‍. കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥി ഒരുക്കിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചതിനെക്കുറിച്ച് പറഞ്ഞ പോസ്റ്റും ട്രോളിനും ഇരയായിരുന്നു. സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ തന്നെ ബാധിക്കാറുണ്ടോയെന്നു ഒരു അഭിമുഖത്തില്‍ താരം പറയുന്നു.
”ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ല. നിങ്ങളതു നിർത്തിയാൽ പുതിയ പുതിയ ഇംഗ്ലിഷ് വാക്കുകൾ പഠിച്ചിട്ട് ഞാൻ എഴുതും. കാരണം ഞാനത് എൻജോയ് ചെയ്യുന്നുണ്ട്. ചിലതൊക്കെ വളരെ രസകരമാണ്. ചിലതൊക്കെ വായിച്ച് ഞാൻ മനസ്സറിഞ്ഞ് ചിരിക്കാറുമുണ്ട്. മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ പൃഥി പറയുന്നു. ലൂസിഫർ പായ്ക്ക് അപ്പ് ആയി എന്ന എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ തർജമ വായിച്ച് കുറേ നേരം ചിരിച്ചു. അത് ഞാൻ ഭയങ്കരമായി എൻജോയ് ചെയ്യുന്നുണ്ട്. ട്രോൾ ചെയ്യുക ഒരു കലയാണ്. അതൊരു വലിയ കഴിവാണ്. ഞാനതിനെ അഭിനന്ദിക്കുന്നു. ചിലപ്പോൾ ചിലതൊക്കെ മോശമാകാറുമുണ്ട്– പൃഥി പറയുന്നു.
Post Your Comments